മാവേലിക്കര : ഓണാട്ടുകര സ്‌പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പും ഫുട്‌ബാൾ ടൂർണമെന്റും നടത്തി. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും എം.എസ് അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് എം.ഡി.രാരിച്ചൻ ചടങ്ങിൽ അധ്യക്ഷനായി. ഓണാട്ടുകര ഫുട്‌ബോൾ ക്ലബ് ജോയിന്റ് സെക്രട്ടറി കെ.വേണുഗോപാൽ, അനിവർഗീസ്, അംബിക സത്യനേശൻ, മുരളി തഴക്കര, അജയൻ, രാജീവ് രാമൻ, പ്രഹളാദൻ ഡി തുടങ്ങിയവർ സംസാരിച്ചു.