a

മാവേലിക്കര: വൈ.എം.സി.എ സുവർണ ജൂബിലി സമാപനവും ക്രിസ്മസ് - നവവത്സര ആഘോഷവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര വൈ.എം.സി.എ പ്രസിഡന്റ് ജോൺ ഐപ്പ് അദ്ധ്യക്ഷനായി. ഓർത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി.കോശി മുഖ്യ സന്ദേശം നൽകി. എം.എസ്.അരുൺകുമാർ എം.എൽ.എ ജൂബിലി സന്ദേശം നൽകി. ഫാ.ഗീവർഗീസ് പൊന്നോല സുവർണ ജൂബിലി റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ സജു.സി.ഐ കല്ലറയ്ക്കൽ, ജോസ്.ജി.ഉമ്മൻ, എസ്,രാജേഷ്, റ്റി.കെ.രാജീവ്കുമാർ തുടങ്ങിയവർ സംസാരിച്ചു