ഹരിപ്പാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം കരുവാറ്റ തെക്ക് കുമാരപുരം പബ്ലിക് ലൈബ്രറിയിലെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിമുക്തി ബോധവൽക്കരണ ക്ലാസ് നടത്തി. കരുവാറ്റ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനും വിമുക്തി ക്ലബ് പ്രസിഡന്റുമായ ഷീബ ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജിലെ സോഷ്യൽ സയന്റിസ്റ് എബി ചെറിയാൻ ബോധവൽക്കരണ ക്ലാസ് നടത്തി. കേരള സർവകലാശാല വിദ്യാർഥി യൂണിയൻ ചെയർപേഴ്സൺ അനില രാജു, വാർഡിലെ ആശാ പ്രവർത്തകർ ഗീത അംബിക, ലൈബ്രേറിയൻ പി.സുകുമാരൻ എന്നിവർ സംസാരിച്ചു