ഹരിപ്പാട്: 2021ൽ മുദ്ര പതിപ്പിയ്ക്കേണ്ടതായ അളവുതൂക്ക ഉപകരണങ്ങൾ പുനഃപരിശോധിച്ച് മുദ്ര വയ്ക്കുന്ന ക്യാമ്പ് 29 ന് ഹരിപ്പാട് ലീഗൽ മെട്രോളജി ഓഫീസിൽ നടത്തും. ആട്ടോ ഫെയർമീറ്ററുകൾ പുനഃപരിശോധിച്ച് മുദ്ര വയ്ക്കുന്നതിനുള്ള ക്യാമ്പ് 28 ന് രാവിലെ 11 മുതൽ കായംകുളം ടൗൺ ഹാളിലും, 29 ന് ഉച്ചയ്ക്ക് 2.30 മുതൽ ഹരിപ്പാടു് ഓഫീസിലും നടക്കും. കൊവിഡ് വ്യാപനംമൂലം 2021 ജനുവരി മുതൽ കുടിശിക വരുത്തിയവർക്കും ക്യാമ്പിൽ മുദ്രവയ്ക്കാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഹരിപ്പാട് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.