മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ മഞ്ഞിൽ വിരിഞ്ഞ സ്നേഹം ക്രിസ്തുമസ് സായാഹ്നം ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. എബി ഫിലിപ്പ് അദ്ധ്യക്ഷനായി. പി.കെ. സഖറിയ ക്രിസ്മസ് സന്ദേശം നൽകി. കത്തീഡ്രൽ സഹവികാരി ഫാ. ജോയ്സ്.വി. ജോയി, ട്രസ്റ്റി സൈമൺ.കെ. വർഗീസ് കൊമ്പശേരിൽ, ആശിഷ്, യുവജന പ്രസ്ഥാനം സെക്രട്ടറി ഡിജോ ജോസഫ്, ട്രഷറർ ടിനു ഇടിക്കുള തോമസ്, പ്രോഗ്രാം കൺവീനർ ജിനോ മാത്യു തങ്കച്ചൻ, ജോ. സെക്രട്ടറി അതുൽ ഉമ്മൻ ചെറിയാൻ, ജനറൽ കൺവീനർമാരായ ജെറി ചാക്കോ, ജിജോ ചാണ്ടി, പബ്ലിസിറ്റി കൺവീനർ എർവിൻ മാത്യു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. മാർത്തോമ്മാ സഭയുടെ ഔദ്യാഗിക സംഗീത വിഭാഗമായ തിരുവല്ല ഡി.എസ്.എം.സി ഗാനോപഹാരം നടത്തി.