ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിൽ സുനാമി ദുരന്തത്തിന്റ 17-ാം വാർഷികാചരണം വിവിധ ഭാഗങ്ങളിൽ നടന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമ്പളളി സുനാമി സ്മൃതിമണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡോ.പി.വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ അധ്യക്ഷനായി. ആർ.രാജേഷ്, എൽ.അമ്പിളി, ടി.പി. അനിൽകുമാർ, ബിനു പൊന്നൻ, രശ്മി രഞ്ജിത്ത്, വിജയാംബിക, പ്രസീദ സുധീർ, മൈമൂനത്ത് ഫഹദ്, ജി. ബിജുകുമാർ, ആർ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികൾ ചേർന്ന് സുനാമി അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.എസ്. സജീവൻ അധ്യക്ഷനായി. എസ്. വിനോദ് കുമാർ, മുഞ്ഞിനാട്ടു രാമചന്ദ്രൻ, വി. ഷുക്കൂർ, കെ. ബാബുക്കുട്ടൻ, രാജേഷ് കുട്ടൻ, കെ. പ്രശാന്തകുമാർ, എം.വി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.