കുട്ടനാട്: കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന അതിജീവനം എൻ. എസ്.എസ് ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ കെ.എ.പ്രമോദ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കവിത സാബു, പ്രിൻസിപ്പൽ ബി.ആർ.ബിനു, ആശ പ്രവർത്തക ശ്രീലത, സ്റ്റാഫ് സെക്രട്ടറി കെ.എസ്.ബീന എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ തുഷാര പി. ഹരിഹരൻ സ്വാഗതവും വോളണ്ടിയർ ലീഡർ എം ബിജു നന്ദിയും പറഞ്ഞു