
മാവേലിക്കര : ആഞ്ഞിലിപ്രാ ജഗദംബ കുത്തിയോട്ട കലാസമിതി നടത്തിയ ഭാസ്കരൻ ആശാന്റെ ഒൻപതാമത് അനുസ്മരണ സമ്മേളനവും ആചാര്യവന്ദനവും - ഗുരുസ്മരണീയം-2021 ചെട്ടികുളങ്ങര ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് ഉദ്ഘാടനം ചെയ്തു. ആഞ്ഞിലിപ്രാ പുതുശ്ശേരി അമ്പലം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി.ശ്രീകുമാർ അധ്യക്ഷനായി. കുത്തിയോട്ട ആശാന്മാർ ചേർന്നു നൽകിയ പ്രഥമ ജഗദംബ കലാശ്രേഷ്ഠ പുരസ്കാരം പേള പരമേശ്വരക്കുറുപ്പ് ആശാൻ ഏറ്റുവാങ്ങി. വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം ചെട്ടികുളങ്ങര പഞ്ചായത്ത് അംഗം എസ്.ശ്രീകല നിർവഹിച്ചു. ചെട്ടികുളങ്ങര ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ജയറാം പരമേശ്വരൻ, ഹിന്ദുമത കൺവെൻഷൻ സെക്രട്ടറി എം.മനോജ്‌കുമാർ, പി.കെ.രജികുമാർ, കെ.ബി.ഹരിദാസ്, കുത്തിയോട്ട ആശാന്മാരായ എസ്.ശിവൻ, എൻ.ജയൻ, സുരേഷ് ബാബു, എം.രാജേഷ് കുമാർ, സുരേഷ് പൂവത്തുമഠം, ബി.ശശികുമാർ, ആർ.രാമചന്ദ്രകുറുപ്പ്, മധു പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു.