കുട്ടനാട് : ബൈക്കപകടത്തിൽ കാൽനടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. കാൽനടയാത്രക്കാരനായ തലവടി ആനപ്രമ്പാൽ കൊച്ചുവീട്ടിൽ മോഹനൻ(65), ബൈക്ക് യാത്രികനായ കൊട്ടാരക്കര വെട്ടിക്കവല സുരേഷ് ഭവനത്തിൽ രാജേന്ദ്രന്റെ മകൻ രാഹുൽ രാജ് (22) എന്നിവർക്കാണ് പരിക്കേറ്റത്. എടത്വാ - തിരുവല്ല സംസ്ഥാന പാതയിൽ ആനപ്രമ്പാൽ ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 4.45ഓടെയായിരുന്നു അപകടം.
നീരേറ്റുപുറം ഭാഗത്തുനിന്നുമെത്തിയ രാഹുൽ രാജ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വീട്ട് മോഹനനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുർടന്ന് രാഹുൽരാജും ദൂരേക്ക് തെറിച്ചുവീണു. റോഡിൽകിടന്ന ഇരുവരേയും എടത്വാ പൊലീസെത്തി ജീപ്പിൽ കയറ്റി എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ ഇരുവരേയും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.