ആലപ്പുഴ: കാശ്മീരിന്റെ പഴയ അവസ്ഥയിലേക്ക് കേരളം മാറുകയാണെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രവീന്ദ്രനാഥ് വാകത്താനം പറഞ്ഞു. കൊല്ലപ്പെട്ട രൺജീത് ശ്രീനിവാസിന്റെ അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ. ബി. സി മോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
ബി. ജെ. പി ജില്ലാ ജനറൽ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി ജി.വിനോദ് കുമാർ, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ്, ജില്ലാ സെൽ കോർഡിനേറ്റർ അരുൺ അനിരുദ്ധൻ, മണ്ഡലം പ്രസിഡന്റുമാരായ കണ്ണൻ തിരുവമ്പാടി, ബാബുരാജ്, ഒ. ബി. സി മോർച്ച മണ്ഡലം പ്രസിഡന്റ് വിനോദ്, ബി. ജെ.പി മണ്ഡലം ഭാരവാഹികളായ വി.സി സാബു, ബിജു തുണ്ടിൽ എന്നിവർ സംസാരിച്ചു.