a

മാവേലിക്കര: രണ്ട് പതിറ്റാണ്ടായി ശബ്ദം അന്യമായ ലോകത്ത് ജീവിച്ച മാവേലിക്കര മുനിസിപ്പാലിറ്റിയിലെ പുന്നമൂട് ജീവാറാമിന് സമീപം മങ്കാറ വടക്കതിൽ കുമാറിന് (48) മാവേലിക്കര സേവാഭാരതിയുടെയും പുന്നമൂട് വാർഡ്തല സമിതിയുടെയും നേതൃത്വത്തിൽ അത്യാധുനിക ശ്രവണ സഹായി നൽകി ശബ്ദങ്ങളുടെ ലോകത്തേക്ക് എത്തിച്ചു. പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് കുമാർ ഉപജീവനം നടത്തുന്നത്. ചടങ്ങിൽ സേവാഭാരതി ജില്ലാ സമിതി അംഗം ഗോപൻ ഗോകുലം, മാവേലിക്കര യൂണിറ്റ് ട്രഷറർ രാജശേഖരൻ പിള്ള എന്നിവർ ചേർന്ന് ശ്രവണ സഹായി കൈമാറി. ഖണ്ഡ് സേവാപ്രമുഖ് അഭിലാഷ്, മണ്ഡൽ സേവാപ്രമുഖ ഹരീഷ് കുമാർ, യുണിറ്റ് വൈസ് പ്രസിഡന്റ് രാജേഷ് കേശവൻ, പുന്നമൂട് വാർഡ്തല സമിതി അംഗങ്ങളായ ശിവൻകുട്ടി, സൂരജ്, രമേഷ്, വിനോദ് എന്നിവരും പങ്കെടുത്തു.