കുട്ടികളെ കണ്ടെത്തിയത് ടൂറിസം പൊലീസ്
ആലപ്പുഴ: ജനം അവധിദിനങ്ങൾ ആഘോഷിക്കാൻ ബീച്ചിലേക്ക് ഒഴുകിയെത്തിയപ്പോൾ നാല് കുട്ടികളെ ആൾത്തിരക്കിൽ കാണാതായെങ്കിലും ടൂറിസം പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ കണ്ടെത്തി. ശനിയാഴ്ച അഞ്ച് വയസുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയും ഞായറാഴ്ച ആറും നാലും വയസുള്ള ആൺകുട്ടികളെയുമാണ് കാണാതായത്.
ജനത്തിരക്കിൽ കുട്ടികൾ കൈവിട്ടോടിയതും കളിക്കാൻ മാറിയതുമായിരുന്നു. ഒരു മണിക്കൂറോളം തെരഞ്ഞാണ് ടൂറിസം എസ്.ഐ പി. ജയറാമിന്റെ നേതൃത്വത്തിൽ കുട്ടികളെ കണ്ടെത്തിയത്. കടപ്പുറത്തെ 83 കടകളിലും പൊലീസ് സ്റ്റേഷനിലും അറിയിപ്പ് നൽകിയാണ് തെരച്ചിൽ നടത്തിയത്.