
ആലപ്പുഴ: സർക്കാർ നയമായ ഒരു നെല്ല് ഒരു മീൻ കർശനമായി നടപ്പാക്കുക, പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ പൊക്കാളി പാടങ്ങളിൽ നെൽകൃഷി നടത്താത്ത പാടശേഖരങ്ങൾക്ക് മത്സ്യകൃഷിക്കുള്ള അനുവാദമോ ആനുകൂല്യങ്ങളോ നൽകരുത്, മത്സ്യ കൃഷി നടത്തുന്നവർ പ്രദേശവാസികൾക്ക് ഹാനികരമായ വിധത്തിൽ വെള്ളം കെട്ടിനിറുത്തുന്നത് തടയുക, 31ന് മുമ്പ് ഓരുമുട്ടുകൾ ഇടുക, ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പൊക്കാളി സംരക്ഷണ സമിതി കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. അഡ്വ. ബി.കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പൊക്കാളി കൃഷി നടത്തുന്നതിനുവേണ്ട നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രൊഫ. ഫ്രാൻസിസ് കളത്തിങ്കൽ അദ്ധ്യക്ഷനായി. അഡ്വ. എം.എ. ബിന്ദു, കെ. പ്രതാപൻ, പി.എം. ആനന്ദൻ, കെ.കെ. വിക്രമൻ, സി.വി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.