nss

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.എം. രാജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. സി.എം. ലോഹിതൻ അദ്ധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ അസിസ്റ്റന്റ് പ്രൊഫ. ശ്രീതു, അസി. പ്രൊഫ. ഐശ്വര്യ, അസി. പ്രൊഫ. പ്രശോഭ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അമൃത മയൂർ സ്വാഗതവും ഗേൾസ് ലീഡർ അഖില നന്ദിയും പറഞ്ഞു.