
മാവേലിക്കര: കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ ബജി കടയിലേയ്ക്ക് കാർ ഇടിച്ചുകയറി. ചെട്ടികുളങ്ങരയിൽ പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ വടക്ക് പടിഞ്ഞാറ് ശശിധരന്റെ കടയിലേക്കാണ് ഇന്നലെ വെളുപ്പിന് കാർ ഇടിച്ചുകയറിയത്. തിരുവനന്തപുരം നാലാംഞ്ചിറ കൈതറവിള വിഷ്ണു വിലാസത്തിൽ എം.ബി. കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.