ഹരിപ്പാട്: മുതുകുളം പാർവതി അമ്മ ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സുസ്മിത ദിലീപ് അദ്ധ്യക്ഷയായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. സജികുമാർ ബോധവത്കരണ ക്ളാസെടുത്തു. എസ്. സുജൻ, ഉണ്ണി ആമച്ചാലിൽ, ഒ. ജി. ഗീത എന്നിവർ സംസാരിച്ചു.