
അമ്പലപ്പുഴ: 89-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര ഗുരുധർമ്മ പ്രചാരണ സഭ അമ്പലപ്പുഴ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ പുന്നപ്ര അറവുകാട് ക്ഷേത്രം ഗുരുമന്ദിരത്തിൽ നിന്നും പുന്നപ്ര മറുതാച്ചിക്കൽ ക്ഷേത്രത്തിലേക്ക് ഗുരുകീർത്തനങ്ങൾ ആലപിച്ച് സമുചിതമായി നടത്തി. പദയാത്ര അറവുകാട് ക്ഷേത്ര യോഗം സെക്രട്ടറി പി.ടി. സുമിത്രൻ ഫ്ളാഗ് ഓഫ് ചെയ്തു. മണ്ഡലം ഭാരവാഹികളും, കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. തുടർന്ന് ഡി. ഭാർഗവൻ ഗുരുദേവ കൃതികളെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ടി. മധു അദ്ധ്യക്ഷനായി. സെക്രട്ടറി പീതാംബരൻ സ്വാഗതവും പി.വി. മോഹനൻ നന്ദിയും പറഞ്ഞു.