consumer

ആലപ്പുഴ: ഉപഭോക്തൃ ത‌‌ർക്ക പരിഹാര ഫാറത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ആവശ്യപ്പെട്ടു. അംഗങ്ങളുടെ ഒഴിവും ജീവനക്കാരുടെ കുറവും മൂലം ആയിരക്കണക്കിന് പരാതികൾ കെട്ടിക്കിടക്കുകയാണ്. ആലപ്പുഴയിൽ നടന്ന ദേശീയ ഉപഭോക്തൃദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് ചെയർമാൻ കെ.പി. ഹരിദാസ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ രാമചന്ദ്രൻ മുല്ലശേരി, അഡ്വ. പ്രദീപ് കൂട്ടാല, ആഷിക് മണിയാംകുളം, സുലേഖ പൊന്നപ്പൻ, ശാന്തകുമാരി വെളിയനാട്, ജി. അനിൽകുമാർ, രാധമ്മ അമ്പലപ്പുഴ, എസ്. ശ്രീജിത്ത് കുമാർ എന്നിവർ സംസാരിച്ചു.