
ആലപ്പുഴ: തെക്കനാര്യാട് ചാരംപറമ്പ് മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ആരംഭിച്ചു. ജനുവരി 5ന് അവസാനിക്കും. ഇന്ന് വൈകിട്ട് 6.30ന് ദീപക്കാഴ്ച, നാളെ വൈകിട്ട് 7.30ന് നൃത്തനൃത്യങ്ങൾ, 31ന് രാത്രി 7.30ന് നൃത്തനൃത്യങ്ങൾ, ജനുവരി 1ന് ഭാഗവതപാരായണം. 4 ന് രാത്രി 7.30 നവീന ഗാനമേള, 7.50ന് പള്ളി വേട്ട. 5ന് വൈകിട്ട് 5.30ന് ആറാട്ട്.