ഹരിപ്പാട്: അയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ. ശോഭ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. രഘുകുമാർ അദ്ധ്യക്ഷനായി. ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, വാർഡ് മെമ്പർ അനില, പ്രിൻസിപ്പൽ കെ. ഈശ്വരൻ നമ്പൂതിരി, ഹെഡ്മിസ്ട്രസ് ശ്രീനി.ആർ. കൃഷ്ണൻ, പ്രോഗ്രാം ഓഫീസർ ഇ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. വോളണ്ടിയർ ലീഡർമാരായ എലൈജ.ബി. കോശി, നന്ദന.പി. കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. പകർച്ചവ്യാധി പ്രതിരോധം, ദുരന്ത അതിജീവനം, ലഹരി വിരുദ്ധ ബോധവത്കരണം, സൈബർ സുരക്ഷ, പച്ചക്കറിതൈകളുടെയും വിത്തുകളുടെയും ഉത്പാദനം, പച്ചക്കറി- പൂന്തോട്ട നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ക്യാമ്പിൽ നടക്കും. ക്യാമ്പ് ജനുവരി 2ന് സമാപിക്കും.