കുട്ടനാട്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് ഉത്സവത്തിന് സമാപനമായി. ചക്കരക്കുളത്തിൽ ആറാട്ട്, മഞ്ഞനീരാട്ട്, തൃക്കൊടിയിറക്ക് തുടങ്ങിയവയോടെ നടന്ന സമാപന ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി ഒളശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത്.ബി. നമ്പൂതരി, ദുർഗാദത്തൻ നമ്പൂതിരി, പൂജാരിമാരായ ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവർ കാ‌ർമ്മികത്വം വഹിച്ചു.