1

കുട്ടനാട്: നീലമ്പേരൂർ പഞ്ചായത്തിലെ ഭരണ സ്തംഭനത്തിലും അഡ്വ. രഞ്ജിത്ത് ശ്രിനിവാസന്റെ കൊലപാതകത്തിലും പ്രതിഷേധിച്ച് ബി.ജെ.പി നീലമ്പേരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എച്ച്. ബിനീഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.കെ. ഷൺമുഖദാസ്, പഞ്ചായത്ത് സെക്രട്ടറി രാജേഷ് ചേന്നങ്കരി, മണ്ഡലം ട്രഷറർ സുകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ചക്കച്ചംപാക്കയിൽ നിന്നാരംഭിച്ച മാർച്ചിന് കുട്ടനാട് മണ്ഡലം പ്രസിഡന്റ് വിനോദ്.ജി. മഠത്തിൽ നേതൃത്വം നൽകി. സജി വാലടി സ്വാഗതവും സുരേഷ് വാലടി നന്ദിയും പറഞ്ഞു.