bdj

ഹരിപ്പാട്: വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഏറെ മുന്നേറിയെങ്കിലും മയക്കുമരുന്ന് ഉപേക്ഷിക്കുന്നതിൽ കേരളം പിന്നിലാണെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ. എൻ നമ്പി പറഞ്ഞു. ലഹരിക്കെതിരെ കരുവാറ്റ യുവധാര സംഘടിപ്പിച്ച "വിമുക്തി " ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് വിമുക്തി കോ ഓർഡിനേറ്റർ ജി. ജയകൃഷ്ണൻ ക്ലാസെടുത്തു. വിമുക്തി ക്ലബ് രക്ഷാധികാരി കെ. രംഗനാഥക്കുറുപ്പ് ആദ്ധ്യക്ഷനായി. പി.എൻ. പണിക്കർ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാനും പൊതു സമൂഹത്തിന് തുറന്നു നൽകുകയും ചെയ്ത സംസ്ഥാന സർക്കാരിനെയും ഗ്രന്ഥശാലാ സംഘത്തെയും അനുമോദിച്ച് എ. പ്രകാശ് പ്രമേയം അവതരിപ്പിച്ചു. ആർ. ഷെറിഫ്, കെ.എം. പങ്കജാക്ഷൻ പിള്ള, ജെ. മഹാദേവൻ, ശ്രീജിത്ത് പ്ലാക്കോട്ട്, വി. സുരേന്ദ്രൻ, ജി.പി. ശ്രീജിത്ത്, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. അൻപത് വയസിന് മുകളിൽ പ്രായമുള്ളവരിൽ നിന്ന് വിജയിച്ച് മിസ്റ്റർ ആലപ്പിയായി തിരഞ്ഞെടുക്കപ്പെട്ട കെ. ബിജുവിനെ ചടങ്ങിൽ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആദരിച്ചു.