ഹരിപ്പാട്: യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി ക്രിസ്മസ് ദിനത്തിൽ ഹരിപ്പാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവിൽ കഴിയുന്നവർക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കും തൊഴിലാളികൾക്കും ഭക്ഷണം വിതരണം ചെയ്തു. അന്തരിച്ച പി.ടി. തോമസിനോടുള്ള ആദര സൂചകമായി ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കുകയായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി സുജിത്ത്.എസ്. ചേപ്പാട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു.ആർ. ഹരിപ്പാട്, ജില്ലാ നിർവാഹകസമിതി അംഗം അഭിലാഷ് ഭാസി, എവിൻ ജോൺ, എബി ചെറുതന, ക്രിസ്റ്റി വർഗീസ്, ബിബിൻ ബാബു, സിന്ധു ശ്രീധരക്കുറുപ്പ്, ബിനു ബാബുക്കുട്ടൻ, രതീഷ് ചേപ്പാട്, ഷാനിൽ സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.