ആലപ്പുഴ: പൊലീസ് സംവിധാനം പൂർണ പരാജയമാണെന്നതിന്റെ തെളിവാണ് ആലപ്പുഴയിലുണ്ടായ രണ്ട് കൊലപാതകങ്ങളെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസൻ, എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാൻ എന്നിവരുടെ വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിന് നിരവധി നേതാക്കളെ സംഭാവന ചെയ്ത ആലപ്പുഴയുടെ സമ്പന്നമായ രാഷ്ട്രീയ - സാംസ്‌കാരിക പൈതൃകത്തിനേറ്റ മുറിവാണ് ഇരു രാഷ്ട്രീയ കൊലപാതകങ്ങളും. പൊലീസിന്റെ ഇന്റലിജൻസ് സംവിധാനം പാളിയെന്നും അദ്ദേഹം പറഞ്ഞു.