shameer

മണ്ണഞ്ചേരി: ജീപ്പിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. മണ്ണഞ്ചേരി ചിയാംവെളി വെളിയിൽ ഷംസുദ്ദീന്റെ മകൻ ഷെമീറാണ് (26) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ നേതാജി ജംഗ്ഷന് സമീപമായിരുന്നു അപകടം. ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഷമീറിന്റെ സ്‌കൂട്ടറിൽ എതിരെ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. മാതാവ്: ജുമൈലത്ത്.