anusmaranam

ചാരുംമൂട്: കൊല്ലപ്പെട്ട ഭാരതീയ ജനതാ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ അനുസ്മരണം ബി.ജെ.പി നൂറനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ബി.ജെ.പി. മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി നൂറനാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പരമേശ്വരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കർഷക മോർച്ച ജില്ലാ സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണ കുറുപ്പ്, മണ്ഡലം സെക്രട്ടറി അശോക് ബാബു, ജില്ലാ കമ്മിറ്റിയംഗം രാജൻ വെട്ടത്ത്, വാസുദേവൻ പിള്ള, ബിനു ശിവരാമൻ, ഹരികൃഷ്ണൻ, മനു, വിജയൻ കാർത്തിക, എന്നിവർ സംസാരിച്ചു.