ചാരുംമൂട് : കേരള സ്റ്റേറ്റ് സർവ്വീസസ് പെൻഷനേഴ്സ് അസോസിയേഷൻ താമരക്കുളം മണ്ഡലം വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്തംഗം ടി.മൻമഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സലാംഖാൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ബി.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.എം.ഷെരീഫ് പുതിയ അംഗങ്ങളെ സ്വീകരിച്ചു. ബാലകൃഷ്ണപിള്ള, പാത്തുമുത്തു ടീച്ചർ ,രവീന്ദ്രൻ പിള്ള , എൻ.ശ്രീകുമാർ, സുരേന്ദ്രൻ പിള്ള, ചന്ദ്രശേഖരൻ, മാമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി രാജീവ്‌ (പ്രസിഡന്റ്‌ ), രവീന്ദ്രൻപിള്ള (സെക്രട്ടറി), പാത്തുമുത്തു ടീച്ചർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.