ഹരിപ്പാട്: മുണ്ടോലിൽ ദുർഗാദേവീ ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് മഹോത്സവത്തിന് മുന്നോടിയായി 28, 29 തീയതികളിൽ ബലിക്കൽ പ്രതിഷ്ഠ നടക്കും. തന്ത്രി മുഖ്യൻ പടിഞ്ഞാറെ പുല്ലാംവഴി ഇല്ലത്ത് ദേവൻ സനൽ നാരായണൻ നമ്പൂതിരി മുഖ്യ കർമ്മികത്വം വഹിക്കും. 28ന് രാവിലെ ക്ഷേത്ര സംബന്ധമായ പൂജകൾ, ഭാഗവതപാരായണം, ദീപാരാധന, സേവ, നാദസ്വരം, പ്രസാദ ശുദ്ധി ക്രിയകൾ, 29ന് രാവിലെ ഹരിനാമ കീർത്തനം, ഗണപതി ഹോമം, ഉഷപൂജ, ഭാഗവത പാരായണം, 8ന് ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 25കലശം, 9.50നും 11.10നും മദ്ധ്യേ ബലിക്കൽ പ്രതിഷ്ഠകൾ, കലാശാഭിഷേകം, ഉച്ചപൂജ, തുടർന്ന് അന്നദാനം.