photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ നേതൃയോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്രസിമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 6ന് നടക്കുന്ന സംസ്ഥാന നേതൃയോഗം വിജയിപ്പിക്കുന്നതിന് യൂണിയൻ തലത്തിൽ യുവജന സംഗമങ്ങൾ നടത്താനും ജില്ലയിലെ 12 യൂണിയനുകളിൽ നിന്നും 150 പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. കേന്ദ്രസമിതി ജോ. സെക്രട്ടറി സതീഷ് കുട്ടനാട് അദ്ധ്യക്ഷനായി. കേന്ദ്രസമിതി അംഗങ്ങളായ കെ.എം. മണിലാൽ സ്വാഗതവും വിഷ്ണു കായംകുളം നന്ദിയും പറഞ്ഞു. ജില്ലയിലെ 12 യൂണിയനിലെ നേതാക്കളും ജില്ലാ കമ്മിറ്റിയംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.