
ഹരിപ്പാട്: റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ പ്രഥമ പരിസ്ഥിതി സെമിനാർ 'സൂര്യകാന്തി" ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബിൽ നടന്നു. റോട്ടറി സോൺ 24 ന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. റോട്ടറി സോൺ പരിസ്ഥിതി ഗ്രീൻ ഇനീഷിയേറ്റീവ് ചെയർപേഴ്സൺ മായ സുരേഷ് അദ്ധ്യക്ഷയായി. കേരളത്തിന്റെ ജലാശയത്തിന് ഭീഷണിയായ കുളവാഴയിൽ നിന്ന് എങ്ങനെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാമെന്ന് മുഖ്യ പ്രാസംഗികനായ പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു ക്ലാസെടുത്തു. പ്രസിദ്ധ ഗവേഷകൻ സുനിൽ രാമഞ്ചേരി കേരളം ഇന്ന് നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. മായ സുരേഷ് തയ്യാറാക്കിയ റോട്ടറി എൻവയോൺമെന്റ് സൂര്യകാന്തി എന്ന കൈപുസ്തകം സാജൻ.പി.നായർ സി. ജയകുമാറിന് നൽകി പ്രകാശനം ചെയ്തു. അസി. ഗവർണർ സി. ജയകുമാർ, അസോ. ഗവർണർ സാജൻ.പി. നായർ, റെജി.എം. ജോർജ്, ഡോ. ജോണി ഗബ്രിയേൽ, വി.ആർ. വിദ്യാധരൻ, ബി. ബാബുരാജ്, എം. മുരുകൻ പാളയത്തിൽ, ജി.ജി.ആറുമാരായ മധുകുമാര വർമ്മ, ജേക്കബ് സാമുവേൽ, പ്രസിഡന്റുമാരായ അഡ്വ. അനിത നായർ, രാജേഷ്, ലൂയിസ് ആന്റണി, അജിത്ത് പാരൂർ എന്നിവർ സംസാരിച്ചു. പങ്കെടുത്ത എല്ലാ റോട്ടറി അംഗങ്ങൾക്കും സംഘാടകർ ഫലവൃക്ഷ തൈയും പച്ചക്കറി തൈയും നൽകി.