vanitha-jwala

മാന്നാർ: ഫെബ്രുവരി 5 ന് കണിച്ചുകുളങ്ങരയിൽ നടക്കുന്ന വനിതാജ്വാല വിജയിപ്പിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 28 ശാഖകളിലെ വനിതാ സംഘം യൂണിറ്റ് ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ വനിതാ മുന്നേറ്റ മേഖലാ സംഗമങ്ങൾ സമാപിച്ചു.

യോഗം, ട്രസ്റ്റ് സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന വെള്ളാപ്പള്ളി നടേശന് വനിതാസംഘം കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ നൽകുന്ന സ്നേഹാദരവിന്റെ പ്രചാരണാർത്ഥമാണ് മേഖലാ വനിതാ മുന്നേറ്റ സംഗമങ്ങൾ നടത്തിയത്.

മാന്നാർ മേഖലാ സംഗമം കുരട്ശ്ശേരി 1278-ാം നമ്പർ ശാഖാ ഹാളിൽ നടന്നു. യൂണിയൻ കൺവീനർ ജയലാൽ.എസ്.പടീത്തറ ഉദ്ഘാടനം ചെയ്തു. മുട്ടേൽ 4965-ാം നമ്പർ ശാഖാ ഹാളിൽ നടന്ന ബുധനൂർ വടക്ക് മേഖലാ സംഗമം യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്ഘാടനംചെയ്തു. ഗ്രാമം 1267-ാം നമ്പർ ശാഖയിൽ നടന്ന സംഗമം യുണിയൻ കൺവീനർ ജയലാൽ.എസ്. പടീത്തറ ഉദ്ഘാടനം ചെയ്തു. സംഗമങ്ങളിൽ വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികലാ രഘുനാഥ് അദ്ധ്യക്ഷയായി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല സംഗമ വിശദീകരണവും നുന്നു പ്രകാശ് മുഖ്യസന്ദേശവും നൽകി. വനിതാ സംഘം നേതാക്കളായ സുജാത നുന്നു പ്രകാശ്, ലേഖ വിജയകുമാർ, അനിത സദാനന്ദൻ, അജി മുരളി, ചന്ദ്രിക റെജി,​ ശാഖാ നേതാക്കളായ ശശിന്ദ്രൻ, പ്രഭാകരൻ, സുകുമാരൻ എന്നിവർ സംസാരിച്ചു.
സംഗമങ്ങൾക്ക് രജിത പ്രസാദ്, ലതിക എന്നിവർ സ്വാഗതവും ദീപാ ശശീന്ദ്രൻ, ഓമന എന്നിവർ നന്ദിയും പറഞ്ഞു.