
മാന്നാർ: ഭാരതീയ ജനതാ പാർട്ടി മാന്നാർ മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ആലുംമൂട് ശിവപാർവതി ക്ഷേത്രത്തിന് എതിർവശത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം
നിർവഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ അദ്ധ്യക്ഷനായി. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.എസ്. രാജൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. അനിൽ വിളയിൽ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്
പി.കെ. വാസുദേവൻ, ജില്ലാ സെക്രട്ടറിമാരായ സജു ഇടക്കല്ലിൽ, ഡോ. ഗീതാ അനിൽകുമാർ, ജില്ലാ ട്രഷറർ കെ.ജി. കർത്താ, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ പര്യവരൺ പ്രമുഖ് കെ .പ്രസാദ്, മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ കലാ രമേശ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് മോഹൻകുമാർ, സംസ്ഥാന കൗൺസിൽ അംഗം ജി. ജയദേവ്, മുൻ ജില്ലാ പ്രസിഡന്റ് മാന്നാർ സതീഷ്, ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രോഹിത്, വാർഡ് മെമ്പർ എസ്. ശാന്തിനി, ബി.ജെ.പി മുതിർന്ന പ്രവർത്തകയായ ലീലാമ്മ, ചെന്നിത്തല സദാശിവൻപിള്ള എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറിമാരായ രമേശ് പേരിശേരി സ്വാഗതവും ശ്രീജാ പത്മകുമാർ നന്ദിയും പറഞ്ഞു.