tv-r

തുറവൂർ: അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർ തുറവൂർ പഞ്ചായത്ത് 17-ാം വാർഡ് കുസുമവിലാസത്തിൽ രത്നകുമാർ (59), ഓട്ടോയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ മകൾ, എരമല്ലൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിത്തോട് - ചാവടി റോഡിൽ പള്ളിക്കേച്ചിറ ശ്മശാന വളവിന് സമീപമായിരുന്നു അപകടം. ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായും ഓട്ടോറിക്ഷ ഭാഗികമായും തകർന്നു. ബൈക്കിന്റെ മുൻ ചക്രം ഊരിത്തെറിച്ചു. കുത്തിയതോട് പൊലീസ് കേസെടുത്തു