മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ തട്ടിപ്പിനിരയായ നിക്ഷേപകർ താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം രണ്ടാഴ്ച പിന്നിട്ടു. 14ാം ദിന സമരം നിക്ഷേപക കൂട്ടായ്മ പ്രതിനിധി അബ്ബാസ് ഉദ്ഘാടനം ചെയ്തു. കൺവീനർ ബി. ജയകുമാർ അദ്ധ്യക്ഷനായി. എം. വിനയൻ, വി.ജി. രവീന്ദ്രൻ, രാധാകൃഷ്ണപിള്ള, തോമസ് വർഗീസ്, രാജു, ശ്രീവത്സൻ, നൈനാൻ എന്നിവർ സംസാരിച്ചു. നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ബോ‌ർഡ് അംഗങ്ങളുടെ വീട്ടുപടിക്കലേക്ക് പ്രകടനം നടത്തി.