ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ്മ സേവാ സംഘത്തിന്റെ 53-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി ബി. കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. 2020-21 ലെ വരവ് ചെലവ് കണക്കുകളും 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ചു. ഭരണസമിതി തിരഞ്ഞെടുപ്പിൽ ദിനു വാലുപറമ്പിൽ (പ്രസിഡന്റ്), ബി.കുഞ്ഞുമോൻ (സെക്രട്ടറി), ടി. മോഹൻ കുമാർ (വൈസ് പ്രസിഡന്റ്), എ. സുനിൽ കുമാർ (ജോ. സെക്രട്ടറി), കെ.ആർ. രാജൻ (ട്രഷർ), കമ്മിറ്റി അംഗങ്ങളായി യു. മുരളീധരൻ, യതീന്ദ്രദാസ്, ബി. അശോകൻ, ഗോകുൽദാസ്, വിനോദ് ബാബു, ഷാജി തനതകണ്ടത്തിൽ, ദേവദത്തൻ, ലേഖാ മനോജ്‌, പ്രസന്ന ദേവരാജൻ, അംബിക രവീന്ദ്രൻ എന്നിവരെയും ഓഡിറ്റ് കമ്മറ്റിയിലേക്ക് സനൽ വിനോദ്, സന്തോഷ്‌ കുമാർ, മംഗളൻ എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ടി. മോഹൻ കുമാർ നന്ദി പറഞ്ഞു.