കുട്ടനാട്: എസ്.എൻ.ഡി​.പി​​ യോഗം കുട്ടനാട് യൂണിയൻ 89ാമത് ശിവഗിരി തീർത്ഥാടന വിളംബര പദയാത്ര ഇന്ന് രാവിലെ 9.30 ന് കുന്നങ്കരി 372ാം ശാഖാങ്കണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷനാകും. തോമസ്.കെ.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണവും കോടുകുളത്തി ശ്രീനാരായണ വിശ്വധർമ്മമഠത്തി​​ലെ സ്വാമി​ ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തും. ജാഥാ ക്യാപ്ടനും യൂണിയൻ കൺവീനറുമായ സന്തോഷ് ശാന്തിക്ക് ഡെപ്യൂട്ടി​ സ്പീക്കർ ധർമ്മപതാക കൈമാറും. ചങ്ങനാശേരി യൂണിയൻ പ്രസി‌‌ഡന്റ് ഗിരീഷ് കോനാട്ട് പദയാത്രാ സന്ദേശം നൽകും. ഗുരുകാരുണ്യം പദ്ധതിയിലേക്കുള്ള പദയാത്ര ധനസഹായം സോവിച്ചൻ ചേന്നാട്ടുശേരിയിൽ നിന്നും യൂണിയൻ ചെയർമാൻ ഏറ്റുവാങ്ങും. കൈനകരി 23​ാം നമ്പർ ശാഖയിലെ അർച്ചനാമോളുടെ ചികിത്സാസഹായം കൈമാറും. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ,​ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എം.പി. പ്രമോദ്, ടി​.എസ്. പ്രദീപ്കുമാർ, അഡ്വ. എസ്. അജേഷ് കുമാർ, കെ. കെ. പൊന്നപ്പൻ, പി.ബി. ദിലീപ് തുടങ്ങിയവർ സംസാരി​ക്കും. കുന്നങ്കരി ശാഖാ പ്രസിഡന്റ് കെ.ബി. മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപിനാഥൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ. രതീഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, ശ്രീനാരായണ എംപ്ലോയീസ് ഫാറം സംസ്ഥാന ജോ. സെക്രട്ടറി എ.ജി. ഗോകുൽദാസ്, വൈദിക യോഗം യൂണിയൻ ചെയർമാൻ കമലാസനൻ ശാന്തി തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 11ന് ആരംഭിക്കുന്ന പദയാത്രാ വിളംബരജാഥയ്ക്ക് മുന്നോടിയായി​ എം.ബി. മധു ദേവസ്വംപറമ്പ് ഭദ്രദീപ പ്രകാശനം നടത്തും. പദയാത്രാ ക്യാപ്ടൻ സന്തോഷ് ശാന്തിക്ക് വിവിധ ശാഖകളുടെയും പോഷകസംഘടനകളുടെയും നേതൃത്വത്തി​ൽ സ്വീകരണം നൽകും. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സ്വീകരണത്തിന് ശേഷം വൈകിട്ട് 3ന് ശിവഗിരി തീർത്ഥാടന ലക്ഷ്യം എന്ന വിഷയത്തിൽ സ്വാമി ശിവബോധാനന്ദ പ്രഭാഷണവും വൈകിട്ട് 5ന് സമൂഹപ്രാർത്ഥനയും നടക്കും. തുടർന്ന് കുണ്ഡലിനിപ്പാട്ട് മോഹിനിയാട്ടവും സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടക്കും.