olympic

ആലപ്പുഴ: കേരളത്തിൽ നടക്കുന്ന സ്റ്റേറ്റ് ഒളിമ്പിക്സിന് മുന്നോടിയായി ജില്ലയിൽ സംഘാടക സമിതി യോഗം ചേർന്നു. ന്യൂമോഡൽ സൊസൈറ്റിയിലെ മുസ്‌രിസ് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു അദ്ധ്യക്ഷനായി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സിറ്റി സോജി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ.ഷീബ, എ.എം. നസീർ, അർജുന സജി തോമസ്, നിമ്മി അലക്സാണ്ടർ, ഡോ. ബിച്ചു.എക്സ്. മലയിൽ, ആർ. ബിജുരാജ്. കെ. വിജയകുമാർ, വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ഭാരവാഹികളായി വി.ജി. വിഷ്ണു (ചെയർമാൻ), സിറ്റി സോജി (ജനറൽ കൺവീനർ), നിമ്മി അലക്സാണ്ടർ (വർക്കിംഗ് ചെയർപേഴ്സൺ), വിമൽ പക്കി (കോ ഓർഡിനേറ്റർ), ബിജുരാജ് (ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ), കെ. വിജയകുമാർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.