മാവേലിക്കര: സി.പി.ഐ രൂപീകരണ ദിനത്തിൽ എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ഗവ. ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കുമായി ഉച്ച ഭക്ഷണ വിതരണം നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോണി, സി.പി.ഐ മാവേലിക്കര മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ. രാജേഷ്, എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം പ്രസിഡന്റ് അംജാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡി. ചന്ദ്രചൂ‌‌ഡൻ, ബി. ഷിബു, മണ്ഡലം ജോ. സെക്രട്ടറി കൃഷ്ണപ്രസാദ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അനീഷ് സാമുവൽ, അൽസാം, ആർ. രഞ്ജിത്ത്, ആർ. രാജേഷ്, രതീഷ്, അനീഷ് രാജ്, പ്രദീപ്, മനോഹരൻ എന്നിവർ പങ്കെടുത്തു.