medical-camp

ആലപ്പുഴ : സേവാഭാരതി തെക്കേക്കരയുടെയും മാവേലിക്കര പ്രിസൈസ് കണ്ണാശുപത്രിയുടെയും എമിറേറ്റ്സ് ഡയഗഗ്നോസ്റ്റിക് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിർണ്ണയവും സൗജന്യ പ്രമേഹ ,രക്തസമ്മർദ്ദ നിർണ്ണയവും നടന്നു. മുള്ളിക്കുളങ്ങര മദർലാൻഡ് എൽ.പി.സ്കൂളിൽ സേവാഭാരതി തെക്കേക്കര സമിതി പ്രസിഡന്റ് ജി.ഹരിപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമിതി ജനറൽ സെക്രട്ടറി വി.ശിവരാജൻ സ്വാഗതം പറഞ്ഞു. ഡോ.ദയാൽ കുമാർ (അശ്വിനി ആയുർവേദ ക്ലിനിക്ക് കല്ലുമല ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.