
ആലപ്പുഴ: മത്സ്യവകുപ്പ് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് ജില്ലയിലെ ഉൾനാടൻ ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്ന് ഫിഷ് ക്യാച്ച് അസസ്‌മെന്റ് സർവേ നടത്തുന്നതിന് പാർട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യാത്രാബത്ത ഉൾപ്പെടെ പ്രതിമാസം 25,000 രൂപയാണ് വേതനം. 20നും 36 വയസിനും ഇടയിലുള്ള ഫിഷറീസ് സയൻസ് ബിരുദം / ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ആലപ്പുഴ ജില്ലയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി നാലിനകം ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ എത്തിക്കണം.