ambala
കോൺഗ്രസിന്റെ 137-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ കേക്ക് മുറിക്കുന്നു

അമ്പലപ്പുഴ : കോൺഗ്രസിന്റെ 137-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിക്കലും ജന്മദിനസമ്മേളനവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. പ്രദീപ് ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സി. പ്രദീപ് അദ്ധ്യക്ഷതവഹിച്ചു. എസ്.സുബാഹു, പി. സാബു , ബിന്ദു ബൈജു , സി.വി. മനോജ് കുമാർ , എസ്. പ്രഭുകുമാർ , അഡ്വ.ആർ.സനൽകുമാർ , എസ്.രാധാകൃഷ്ണൻ നായർ , കരുമാടി മുരളി, എം.സലിം, പുന്നശ്ശേരി മുരളി, എൽ. ലതാകുമാരി , മേഴ്സി ജോസി, വി.ആർ.രജിത്ത്, എം.പി.മുരളീകൃഷ്ണൻ , എൻ.ശിവദാസ് , സോമൻ പിള്ള , ഹസൻ എം. പൈങ്ങാമഠം, സി.ശശികുമാർ , യു.എം. കബീർ,വി. ദിൽജിത്ത്, ജെ. കുഞ്ഞുമോൻ , സജിമോൻ , നായിഫ് നാസർ തുടങ്ങിയവർ സംസാരിച്ചു.