ആലപ്പുഴ: വർഗീയ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ യുവജന പ്രതിരോധം എന്ന മുദ്രാവാക്യമുയർത്തി എ .ഐ .വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനവ സൗഹാർദ്ദ റാലിയും സംഗമവും ഇന്ന് നടക്കും. വൈകിട്ട് 4 മണിക്ക് ആലപ്പുഴ ഇ. എം .എസ് സ്റ്റേഡിയം പരിസരത്തു നിന്ന് ആരംഭിക്കുന്ന റാലി ബോട്ട് ജെട്ടിക്ക് സമീപം ആലുക്കാസ് ഗ്രൗണ്ടിൽ സമാപിക്കും.തുടർന്ന് നടക്കുന്ന സംഗമം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. നൂറുകണക്കിന് യുവജനങ്ങൾ പരിപാടിയുടെ ഭാഗമാകുമെന്ന് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ,ആലപ്പുഴ മണ്ഡലം സെക്രട്ടറി എം .കണ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.