poly

ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കരുനാഗപ്പള്ളി മോഡൽ പോളി ടെക്‌നിക്കിൽ ആറുമാസ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള സമയപരിധി ജനുവരി 10 വരെ നീട്ടി. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്‌ട്രേഷൻ (സി.എൻ.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്.സി) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ്.സി, എസ്.ടി, ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. ഫോൺ: 0476 2623597, 9447488348.