ambala

അമ്പലപ്പുഴ: തകഴി റെയിൽവേ ഗേറ്റിന്റെ ബാറിൽ മിനിലോറി തട്ടി വാഹന ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. കിഴക്കുഭാഗത്തെ ക്രോസ് ബാറിലാണ് മിനിലോറി തട്ടിയത്. പിന്നിട് ഗേറ്റ് ഉയർത്തി വാഹനങ്ങൾ കടത്തിവിട്ടെങ്കിലും അറ്റകുറ്റപണികൾക്കായി ഗേറ്റ് വീണ്ടും അടച്ചു. ഇതോടെ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലെ വാഹന ഗതാഗതം തടസപ്പെട്ടു. കെ.എസ്.ആർ.ടി.സി തിരുവല്ലയിൽ നിന്ന് തകഴി വരെയും ആലപ്പുഴയിൽ നിന്നും കളത്തിൽപ്പാലം വരെയുമാണ് സർവീസ് നടത്തുന്നത്. ഇതോടെ ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി. മറ്റു വാഹനങ്ങൾ പടഹാരം വഴി തിരിച്ചുവിട്ടു.