 
അമ്പലപ്പുഴ: ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ഓട്ടോ-ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് സംസ്ഥാന വ്യാപകമായി പണിമുടക്കു സമരം നടത്താനും തീരുമാനിച്ചു.29 രാത്രി 12 മുതൽ 30 ന് രാത്രി 12 വരെയാണ് പണിമുടക്ക്. ശിവഗിരി, ശബരിമല തീർത്ഥാടകരെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.എൻ. ജി. ഒ യൂണിയൻ ഹാളിൽ ചേർന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ.ചന്ദ്രൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എച്ച് .സലാം, സംസ്ഥാന കമ്മിറ്റി അംഗം നിസാർ കോയാ പാമ്പിൽ, പ്രദീപ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ കെ. ജി. ജയലാൽ സ്വാഗതം പറഞ്ഞു.