ആലപ്പുഴ: കാർത്തികപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷികവും ജന്മദിനവും ആഘോഷിച്ചു. പുളിക്കീഴ് ജംഗ്ഷനിൽ നടന്ന ജന്മദിനാഘോഷം മുതിർന്ന കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ പി.ശ്രീവല്ലഭൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ജി .സുരേഷ് മധുരം വിതരണം ഉദ്ഘാടനം ചെയ്തു. ദിലീപ്, ശാർങൻ സാർ, അഭിലാഷ് കുമാർ , ദിലീപ്, രാജു, സാബു , കെ.കെ.പുഷ്‌കരൻ , ശിവൻ, മണിയപ്പൻ, എം.കെ.ഉല്ലാസൻ വിഷ്ണു, റാണാ കിഷോർ, ദ്വീപൻ ,രതീഷ്, ഗീത എന്നിവർ പങ്കെടുത്തു.