ആലപ്പുഴ: പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കേന്ദ്രീകരിച്ച് നടത്തുന്ന സമരം പത്ത് ദിവസം പിന്നിട്ടു. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടന്ന ധർണ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി വി.രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി, എം.പി.പ്രസന്നൻ, കെ.എം.സിദ്ധാർഥൻ , കെ.ജെ.ആൻറണി, എസ്.പ്രേംകുമാർ, വി.വി.ഓംപ്രകാശ്, പി.കെ.നാണപ്പൻ, എ.പുഷ്കരൻ തുടങ്ങിയവർ പങ്കെടുത്തു.