ആലപ്പുഴ: ഭരണകൂടത്തിന്റെ സഹായത്തോടെ മതഭീകരവാദ സംഘടനകൾ കേരളത്തിൽ ശക്തമാവുകയാണെന്ന് ബി.ജെ.പി ജില്ലാ നേതൃയോഗം ആരോപിച്ചു. പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികളുടെ ആശയങ്ങൾക്ക് പിന്തുണ നൽകുന്ന ഇടത് - വലത് മുന്നണികളുടെ കാപട്യത്തിനെ സമൂഹം തിരിച്ചറിയണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി സുധീർ
ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, അഡ്വ.എസ്.സുരേഷ് , ദേശീയ കൗൺസിലംഗം വെള്ളിയാകുളം പരമേശ്വരൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, എൽ.പി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു .