ആലപ്പുഴ: ഡി.സി.സി ഓഫീസിൽ കോൺഗ്രസിന്റെ 137ാം ജന്മവാർഷിക ദിനാഘോഷം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു . ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സിന്റെ ജന്മദിനത്തിൽ സ്‌നേഹസമ്മാനമായി കെ.പി.സി.സി പ്രഖ്യാപിച്ച '137 രൂപ ചാലഞ്ചിന്റെ' ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് കെ.പി.സി.സി നിർവ്വാഹക സമിതിയംഗം അഡ്വ.കോശി.എം.കോശിയിൽ നിന്നും 137 രൂപ വാങ്ങി നിർവ്വഹിച്ചു. നേതാക്കൾ ചേർന്ന് ജന്മദിന കേക്ക് മുറിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ, കെ.പി.സി.സി സെക്രട്ടറി ബി.ബൈജു, കെ.വി.മേഘനാദൻ, മോളി ജേക്കബ്, ടി.സുബ്രമണ്യദാസ്, ബാബു ജോർജ്, തോമസ് ജോസഫ്, അഡ്വ.പി.ജെ.മാത്യു, ജി.സഞ്ജീവ് ഭട്ട്, ടി.വി.രാജൻ, രാജു താന്നിക്കൽ, സജി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.